മിൽമ പാലിന് വർധിപ്പിച്ച തുക ഇന്നുമുതൽ നിലവിൽ വരും

മിൽമ പാലിന് വർധിപ്പിച്ച തുക ഇന്നുമുതൽ നിലവിൽ വരും. മിൽമ റിച്ച്, മിൽമാ സ്മാർട്ട് എന്നിവയ്ക്കാണ് വിലവർധിപ്പിച്ചത്. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്.പാക്കറ്റിന് ഒരു രൂപയാണ് കൂട്ടുന്നത്. ഇതോടെ 29 രൂപയുണ്ടായിരുന്ന മിൽമ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മിൽമ സ്മാർട്ടിന് 25 രൂപയുമാകും.

അഞ്ചുമാസം മുൻപാണ് പാൽ ലിറ്ററിന് 6 രൂപ നിരക്കിൽ വർധിച്ചത്.അറിയിക്കാതെയുള്ള വിലവർധനവിൽ ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്കും അതൃപ്തിയുണ്ട്. നീക്കം സർക്കാർ അറിഞ്ഞതല്ലെന്നും ഇത് പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം വില കൂട്ടുകയല്ല ഏകീകരിക്കുകയാണ് ചെയ്തതെന്നാണ് മിൽമ നൽകുന്ന വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *