മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ്


kerala police and ed 897x538 1

മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ വൈകാതെ നിയമോപദേശം നല്‍കും. ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലം ഇ ഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.


കേസില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകളുണ്ടെന്നാണ് ഇ ഡിയുടെ റിപ്പോര്‍ട്ട്. വിജിലന്‍സ് അന്വേഷിക്കട്ടെയെന്ന നിലപാടിലാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. അഴിമതി നിരോധനനിയമത്തിന് പുറമേ കൂടുതല്‍ കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ പോലീസിലെ മറ്റ് ഏജന്‍സികളെയും അന്വേഷണത്തിനായി നിയോഗിക്കേണ്ടിവരും.




Sharing is Caring