മാലിദ്വീപിൽ നിന്നും സൈനികരെ തിരിച്ചുവിളിച്ച് ഇന്ത്യ

മാലിദ്വീപിൽ ഉള്ള ഒരു വിഭാഗം സൈനികരെ തിരിച്ചുവിളിച്ച് ഇന്ത്യ. ആദ്യ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ സംഘം ഇന്ത്യയിലേക്ക് മടങ്ങി. എഎൽഎച്ച് ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെപ്പെട്ടിരുന്ന ഇന്ത്യൻ സംഘത്തെയാണ് തിരിച്ചുവിളിച്ചത്. ഇവർക്ക് പകരം സാങ്കേതിക ജീവനക്കാരെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മാലി ദ്വീപ് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന മാലിദ്വീപിന്റെ ആവശ്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുളള ചർ‌ച്ച കഴിഞ്ഞ മാസം നടന്നിരുന്നു. ചർച്ചയിൽ മാർ‌ച്ച് 15നകം ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നാണ് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടത്.

മുയിസു പ്രസിഡന്റ് പദത്തിലേറിയതിന് പിന്നാലെ തന്നെ തന്റെ ഇന്ത്യ വിരുദ്ധ നിലപാട് വ്യക്തമാക്കുകയും ചൈനയോടടുക്കാനുള്ള താത്പര്യം പ്രകടമാക്കുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യൻ സൈന്യത്തെ രാജ്യത്തുനിന്ന് പിൻവലിക്കുമെന്നതായിരുന്നു മുയിസു തിര‍ഞ്ഞെടുപ്പിൽ മുന്നോട്ട് വച്ച വാ​ഗ്ദാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *