മാണിയുടെ ജീവചരിത്ര പുസ്തക പ്രകാശനം: ജെയ്റ്റ്‌ലി എത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി

കൊച്ചി: കെഎം മാണിയുടെ ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്യാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചു. അരുണ്‍ ജെയ്റ്റിലിയെയും ബിജെപി ദേശീയ നേതൃത്വത്തെയും സംസ്ഥാന ഘടകത്തിന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൊച്ചിയില്‍ കെഎം മാണി സംഘടിപ്പിച്ചിരിക്കുന്ന രണ്ട് പരിപാടികളില്‍ അരുണ്‍ ജെയ്റ്റ്‌ലി പങ്കെടുക്കും. എന്നാല്‍ ഈ പരിപാടികളില്‍ സംസ്ഥാന ഘടകം പങ്കെടുക്കില്ലെന്നറിയിച്ചിട്ടുണ്ട്.എന്നാല്‍ കേന്ദ്രമന്ത്രിയെന്ന നിലയില്‍ കേരളത്തിലെ സമുന്നതനായ ഒരു നേതാവിന്റെ സ്വകാര്യ ചടങ്ങില്‍ ജെയ്റ്റിലിയെത്തുന്നതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടെങ്കിലും പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.



Sharing is Caring