മഹാരാഷ്ട്രയിലെ ലാത്തൂരിൽ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. സംഭവത്തില്‍ . 25 കാരിയെ അറസ്റ്റ് ചെയ്തു.
ഒസ്മാനാബാദ് സ്വദേശിനിയായ രേഖ ചവാൻ(25) ആണ് പ്രതി. ഡിസംബർ 27നാണ് ഖൈബയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രേഖയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. രണ്ടാമതും ഒരു മകളുണ്ടായി. ഇതോടെ രേഖ അസ്വസ്ഥയായി. തുടർന്ന് ഡിസംബർ 29 ന് കുഞ്ഞിനെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
കുഞ്ഞ് മരിച്ചതായി അറിഞ്ഞയുടൻ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ മറ്റൊരു മകൾ ഉള്ളതിനാൽ അമ്മയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി.