
മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കോണ്ട്വയിലെ എന്‍ഐബിഎം ഇന്ദ്രി റോഡിലെ പാലസ് ഓര്‍ച്ചാര്‍ഡ് സൊസൈറ്റിയിലാണ് സംഭവം.
നിയന്ത്രണം നഷ്ടമായ ഒരു വാന്‍ ഓട്ടോ റിക്ഷാ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആറു വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

