മഴയില്‍ മൂന്നു ഗോളിന് മുംബൈയെ മുക്കി ചെന്നൈ

മഴയില്‍ കുതിര്‍ന്ന മല്‍സരത്തില്‍ മുങ്ങിത്താഴ്ന്നത്ചെന്നൈയിന്‍ എഫ്.സി ആയിരുന്നില്ല മുംബൈ ആയിരുന്നു. സ്വന്തം ഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് ചെന്നൈ വിജയിച്ചത്. വിജയത്തോടെ ചെന്നൈയിന്‍ എഫ്.സി സെമിയിലേക്കുള്ള ടിക്കറ്റിനുള്ള സാധ്യത വര്‍ധിപ്പിച്ചു. കളിയുടെ ആദ്യ പകുതിയിലാണ് ചെന്നൈയിന്‍ തങ്ങളുടെ മൂന്നുഗോളുകളും സ്വന്തമാക്കിയത്. ഒമ്പതാം മിനുറ്റിലും 17ാം മിനുറ്റിലും 45ാം മിനുറ്റിലും ആണ് ചെന്നൈയിന്‍ ഗോളുകള്‍ നേടിയത്.



Sharing is Caring