മലയാളികളുടെ സ്വന്തം ഒടുവിലാശാൻ..ഇന്ന് ഓർമ്മദിനം


ഹാസ്യവും വികാരവും ജീവിതസത്യവും ഒരുപോലെ പകർന്ന മലയാള സിനിമയുടെ സ്വാഭാവിക അഭിനയത്തിന്റെ മായാത്ത മുഖമാണ് ഒടുവിലാശാൻ എന്ന ഒടുവിൽ ഉണ്ണികൃഷ്ണൻ. ദേവാസുരം, തൂവൽ കൊട്ടാരം, സർഗ്ഗം,ഒരു ചെറുപുഞ്ചിരി, മീശമാധവൻ, പൊന്മുട്ടയിടുന്ന താറാവ്, യോദ്ധ,നിഴൽക്കൂത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന അദ്ദേഹത്തിന്റെ മായാത്ത മുഖങ്ങൾ ആണ്.നാടകീയ വേഷങ്ങളിലും ഹാസ്യ വേഷങ്ങളിലും സഹനടനായി അഭിനയിച്ച അദ്ദേഹം നാല് തവണ കേരള സംസ്ഥാന അവാർഡ് സ്വന്തമാക്കി.പി എൻ മേനോൻ സംവിധാനം ചെയ്ത ‘ദർശനം’ എന്ന മലയാള സിനിമയിലൂടെയാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ മലയാളചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്.


നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘നിഴൽക്കൂത്ത്’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2002 ൽ മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ അവാർഡ് കരസ്ഥമാക്കി. അഭിനയത്തിലുപരി അദ്ദേഹം നല്ലൊരു സംഗീതജ്ഞനും കൂടിയാണ്.സിനിമ ജീവിതത്തിന് മുൻപ് അദ്ദേഹം വായ്പ്പാട്ടിലും താളവാദ്യത്തിലും കലാമണ്ഡലം വാസുദേവപണിക്കരുടെ കീഴിൽ പരിശീലനം അഭ്യസിച്ചിട്ടുണ്ട്.

online news portal

ഈ സംഗീതാത്മകത തന്റെ അഭിനയരംഗത്തും ഉൾപ്പെടുത്തി. ‘ദേവാസുരം’ സിനിമയിൽ അദ്ദേഹം പരമ്പരാഗത ഇടയ്ക്ക വാദകനായി അവതരിപ്പിച്ചത് ഇതിന് ഉദാഹരണമാണ്.ചിരിയിലൂടെ ജീവിതത്തെ പഠിപ്പിച്ച, ലാളിത്യത്തിലൂടെ ഹൃദയങ്ങൾ കീഴടക്കിയ അപൂർവ കലാകാരനായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. കഥാപാത്രങ്ങൾ അവസാനിച്ചെങ്കിലും, മലയാളികളുടെ മനസ്സിൽ അദ്ദേഹം ഇന്നും ജീവിക്കുന്നു.



Sharing is Caring