മലപ്പുറം കുറ്റിപ്പുറത്തു നിന്നും കാണാതായ വീട്ടമ്മയെയും മക്കളെയും കണ്ടെത്തി. പൈങ്കണ്ണൂര്‍ സ്വദേശി ഹസ്‌ന ഷെറിന്‍ (27), രണ്ടു കുട്ടികള്‍ എന്നിവരെയാണ് കൊല്ലത്തു നിന്നും കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇവര്‍ വീടുവിട്ടു പോയതെന്നാണ് സൂചന.
ഇന്നലെ വൈകീട്ടു മുതലാണ് ഹസ്‌നയെയും അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെയും കാണാതായത്. കൊല്ലത്തുള്ള ഗാന്ധി ഭവന്‍ എന്ന വൃദ്ധസദനത്തിലാണ് ഇവരെത്തിയത്.
കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള മാനസിക പ്രയാസത്തെത്തുടര്‍ന്ന് വീടു വിട്ടതാണെന്നാണ് യുവതി പറഞ്ഞത്. ഹസ്‌നയെയും കുട്ടികളെയും തിരികെ കൊണ്ടുവരാന്‍ കുടുംബവും പൊലീസും കൊല്ലത്തേക്ക് പോയി