“മരക്കാർ “ഒടിടി വഴി റിലീസിനോ, മറുപടി നൽകി പ്രിയദർശൻ

മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചരിത്ര സിനിമ ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുമോ എന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത്. ചിത്രം ഒടിടി വഴി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത് .100 കോടിയിലധികം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം തീയറ്റര്‍ വഴി മാത്രമായിരിക്കുംറിലീസ് ചെയ്യുന്നതെന്നും വലിയ സ്‌ക്രീനില്‍ ആസ്വദിക്കേണ്ട സിനിമയാണിതെന്നും പ്രിയദര്‍ശന്‍ പറയുന്നു.

ഒരു ഓണ്‍ലൈന്‍ തീയറ്ററിലൂടെ സിനിമ റിലീസ് ചെയ്യുന്നതിനായി ഇനിയും ആറ് മാസം കൂടി കാത്തിരിക്കാന്‍ തയ്യാറാണ് താനെന്നും അദ്ദേഹം അറിയിക്കുന്നു.ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാലിനും നിര്‍മാതാവായ ആന്റണി പെരുമ്ബാവൂരിനും ഇതേ അഭിപ്രായം തന്നെയാണ് ഉള്ളതെന്നും മരക്കാറിനെപ്പോലെ വലിയ വിജയ പ്രതീക്ഷയുള്ള സിനിമയ്ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് മുന്‍പ് തന്നെ ബിഗ്‌ സ്ക്രീന്‍ കിട്ടുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ദേശീയ അവാര്‍ഡ് നേടിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ റിലീസ് കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *