വലിയ കാത്തിരിപ്പുകള്‍ക്ക് ശേഷം തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ‘കളങ്കാവല്‍’ ബോക്സ് ഓഫീസില്‍ മികച്ച തുടക്കം കുറിച്ചു.എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടി ചിത്രം, ഒപ്പം താരം ഒരു പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതുമായിരുന്നു ചിത്രത്തിൻ്റെ പ്രധാന ആകർഷണ ഘടകം. മമ്മൂട്ടിക്കൊപ്പം വിനായകൻ നായകനായെത്തുന്നു എന്നതും പ്രേക്ഷക ശ്രദ്ധ നേടി.റിലീസ് ദിനം മുതല്‍ ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ ചിത്രത്തിന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നല്‍കി. ഇത് കളക്ഷനില്‍ പ്രതിഫലിച്ചു തുടങ്ങി.
ട്രാക്കർമാർ നല്‍കുന്ന പ്രാഥമിക കണക്കുകള്‍ പ്രകാരം, ‘കളങ്കാവല്‍’ ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം 4.86 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി. അന്തിമ കണക്കുകളില്‍ നേരിയ വ്യത്യാസം വരാൻ സാധ്യതയുണ്ട്.തിയേറ്ററുകളില്‍ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ചതോടെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും വൻ ഡിമാൻഡ് ആണ് അനുഭവപ്പെട്ടത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയില്‍ ചിത്രം മണിക്കൂറില്‍ 15,000 ടിക്കറ്റുകള്‍ക്ക് മുകളില്‍ വിറ്റഴിക്കപ്പെട്ടു. ടിക്കറ്റിനായുള്ള ഡിമാൻഡ് ഉയർന്നതിനെ തുടർന്ന് കേരളത്തില്‍ മാത്രം 258 ലേറ്റ് നൈറ്റ് ഷോകളാണ് ആദ്യ ദിനം ചാർട്ട് ചെയ്തത്.

കൂടാതെ, ഈവനിംഗ്, നൈറ്റ് ഷോകളോടെ കേരളത്തില്‍ 102 പുതിയ സ്ക്രീനുകള്‍ ചിത്രം അധികമായി സ്വന്തമാക്കി.ക്രൈം ഡ്രാമ ഗണത്തില്‍പ്പെടുന്ന ‘കളങ്കാവല്‍’ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിൻ കെ ജോസ് ആണ്. ദുല്‍ഖർ സല്‍മാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ൻ്റെ കഥ ഒരുക്കിയത് ജിതിൻ ആയിരുന്നു.മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷപ്പകർച്ചകളിലൊന്നുമായി എത്തിയ ഈ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളത്. വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
m













