മന്ത്രി കെ എം ഷാജിയുടെ ഔദ്യോഗിക വാഹനം വഴിയില്‍ തടഞ്ഞതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


images 25

 മന്ത്രി കെ എം ഷാജിയുടെ ഔദ്യോഗിക വാഹനം വഴിയില്‍ തടഞ്ഞതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കന്റോണ്‍മെന്റ് പൊലീസ് ആണ് കേസെടുത്തത്. സ്വമേധയാ കേസെടുക്കുകയായിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം വാൻറോഡ് പരിസരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്. തുടര്‍ന്ന് മന്ത്രി ഓട്ടോയില്‍ കയറി യാത്ര ചെയ്യുകയായിരുന്നു. എന്നാല്‍ ഓട്ടോയും തടഞ്ഞതോടെ മന്ത്രി കാല്‍നടയായി പോവുകയായിരുന്നു.


കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും നേരെ വ്യാപക പ്രതിഷേധം ആരംഭിച്ചത്.അതിനിടെ തിരുവനന്തപുരത്ത് ഡിസിസി ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതില്‍ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.




Sharing is Caring