മദ്യലഹരിയിൽ ചെറുമകൻ വൃദ്ധയെ കൊലപ്പെടുത്തി. മരക്കമ്പികൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം.
ജവഹർ താലൂക്കിലെ ഉംബർവാഡി ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് ആനന്ദി തോഖ്രെ എന്ന എഴുപതുകാരി കൊല്ലപ്പെട്ടത്. കൊച്ചുമകൻ ധർമ്മവീർ വാസെ (23) വീട്ടിൽ അത്താഴം കഴിക്കുകയായിരുന്നു.
അതിനിടയിൽ മുത്തശ്ശി സ്വയം പിറുപിറുക്കുന്നതും പരാതി പറയുന്നതും ധർമ്മവീർ കേട്ടു. കുപിതനായ ചെറുമകൻ മരത്തടി കൊണ്ട് വൃദ്ധയെ അടിച്ചു. സംഭവസ്ഥലത്ത് തന്നെ ആനന്ദി മരിച്ചതായും പൊലീസ് പറയുന്നു.വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടി. സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നു. ഐപിസി സെക്ഷൻ 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരയുടെ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായും ജവഹർ പൊലീസ് കൂട്ടിച്ചേർത്തു.