
വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി ആൻഡമാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. സ്വകാര്യ കപ്പലിൽ ഉള്ളവരാണ് 10 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.ആൻഡമാൻ കോസ്റ്റ് ഗാർഡ് ഇവരെ വിശാഖപട്ടണത്ത് എത്തിച്ചു. ബോട്ട് കേട് വന്നതിനെ തുടർന്ന് നാല് ദിവസമാണ് ഇവർ കടലിൽ കുടുങ്ങിയിരുന്നത്.
