മതപഠനശാലയിലെ പെൺകുട്ടിയുടെ ദുരൂഹ മരണത്തിൽ പൊലീസ് ഇന്നോ നാളെയോ റിപ്പോർട്ട് സമർപ്പിക്കും

ബാലരാമപുരം മതപഠനശാലയിലെ പെൺകുട്ടിയുടെ ദുരൂഹ മരണത്തിൽ പൊലീസ് ഇന്നോ നാളെയോ റിപ്പോർട്ട് സമർപ്പിക്കും. ബീമാപ്പള്ളി സ്വദേശിയായ അസ്മീയയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.

പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളുടെ നിലപാട്. അൽ അമൻ എഡ്യൂക്കേഷൻ കോംപ്ലക്സ് മതപഠന കേന്ദ്രത്തിലെ ചിലർ പെൺകുട്ടിയെ ശകാരിച്ചിരുന്നുവെന്നും ബന്ധുക്കൾ
ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇനി പൊലീസിന്റെ കണ്ടെത്തലാകും നിർണായകമാവുക.

അതേ സമയം സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സബ്കളക്ടറുടെ അന്വേഷണവും പുരോഗമിക്കുകയാണ്. സ്ഥാപനം നടത്തിപ്പിന് അനുമതിയോ, ഹോസ്റ്റൽ ലൈസൻസ് ഇല്ലെന്നായിരുന്നു പൊലീസ് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *