മതം അധികാരത്തിന്റെ ഉപകരണമായി മാറ്റരുതെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിനു മുന്നറിയിപ്പുമായി വീണ്ടും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മതം അധികാരത്തിനുള്ള ഉപരകരണമായി മാറ്റരുതെന്നും രാഷ്ട്ര നേതാക്കളും സഹിഷ്ണുതയുടെ പാത സ്വീകരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.


രാജ്യത്തിന്റെ നിലനില്‍പ്പ് സഹിഷ്ണുതയിലും സാഹോദര്യത്തിലുമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഭീതിയും വിദ്വേഷവും പരത്തുന്ന പ്രസംഗങ്ങള്‍ നടത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.



Sharing is Caring