മട്ടന്നൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ചാവശേരി 19ാം മൈലിലാണ് അപകടം നടന്നത്.കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തല സ്വദേശി കുമാരി (63) ആണ് മരിച്ചത്. കുട്ടികള്‍ അടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു.
ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.മലപ്പുറം പൊന്നാനി കർമ്മയില്‍ റോഡ് സൈഡില്‍ നിർത്തിയ കാർ പുഴയിലേക്ക് മറിഞ്ഞും ഇന്ന് അപകടമുണ്ടായി.
കാറിലുണ്ടായിരുന്ന കുടുംബം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന കാർ നിയന്ത്രണംവിട്ട് സമീപത്തെ പുഴയിലേക്ക് വീഴുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവരാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും ചേർന്ന് കുടുംബത്തെ രക്ഷപ്പെടുത്തുകയായിരുന്നു. ക്രെയിൻ എത്തിച്ച് പുഴയില്‍ നിന്ന് കാർ പുറത്തെടുത്തു.