മകരജ്യോതി ദര്‍ശിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയിലേക്കെത്തുന്ന ഭക്തന്മാര്‍ പര്‍ണ്ണശാലകള്‍ കെട്ടിത്തുടങ്ങി. നാളെസന്ധ്യയോടെ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ആകാശത്തുദിക്കുന്ന മകരനക്ഷത്രവും കാണാന്‍ നിരവധി ഭക്തരാണ്.
സന്നിധാനത്തും ദര്‍ശനസൗകര്യമുള്ള പരിസരപ്രദേശങ്ങളിലും തിങ്ങിനിറയുന്നത്.
സന്നിധാനത്തും പരിസരത്തും ഭക്തലക്ഷങ്ങളാണ് തമ്പടിച്ചു തുടങ്ങിരിക്കുന്നത്. മകരജ്യോതി കണ്ടു തൊഴാന്‍ അയ്യപ്പന്റെ പൂങ്കാവനത്തില്‍ നിറഞ്ഞ് കവിയുകയാണ് പര്‍ണ്ണശാലകള്‍.
ഭക്തരുടെ വന്‍ ഒഴുക്കാണ് കഴിഞ്ഞ ദിവസം മുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമേ പുല്ലുമട്, സത്രം, വള്ളക്കടവ്, ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട്, പമ്പഹില്‍ടോപ്പ്, നീലിമല, അപ്പാച്ചിമേട് തുടങ്ങി ജ്യോതി ദൃശ്യമാകുന്ന എല്ലാ സ്ഥലങ്ങളിലും തീര്‍ത്ഥാടകര്‍ തമ്പടിച്ച് തുടങ്ങി.