
മംഗളൂരുവില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നു. ഇദേഹത്തിനെ വെട്ടിയതാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
അജ്ഞാത സംഘം സുഹാസിനെ വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ബാജ്‌പേ കിന്നി പടവു എന്ന സ്ഥലത്ത് വെച്ചാണ് സുഹാസ് ആക്രമിക്കപ്പെട്ടത്.നിലവില്‍ സുഹാസ് ഷെട്ടി ബജ്രംഗ്ദളില്‍ സജീവമല്ല. ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സുഹാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്. നിരവധി കൊലക്കേസുകളില്‍ പ്രതിയായ സുഹാസ് മംഗളൂരു പോലീസിന്റെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ്.ഫാസില്‍ വധക്കേസിലെ മുഖ്യപ്രതിയാ സുഹാസ് ജാമ്യത്തിലായിരുന്നു.
2022 ജൂലൈ 28നാണ് ഫാസില്‍ കൊല്ലപ്പെടുന്നത്. സുഹാസിന്റെ കൊലപാതകത്തിനു പിന്നാലെ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കി.
