ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുള്‍ സംസ്ഥാനത്ത് വെള്ളപൊക്കം

ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുള്‍ സംസ്ഥാനത്ത് കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 143 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഇത് 136 ആയിരുന്നുവെന്ന് പ്രാദേശിക സിവില്‍ ഡിഫൻസ് സർക്കാർ ബോഡി ഞായറാഴ്ച അറിയിച്ചു.സംസ്ഥാനത്ത് ഇപ്പോഴും മഴ തുടരുകയാണ്.

നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 125 പേരെ കാണാതായിട്ടുണ്ട്. ആശങ്കാജനകമായ കാലാവസ്ഥാ സ്ഥിതിഗതികളാണ് നിലവിലുള്ളത്.

10.9 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള സംസ്ഥാനത്ത് 538,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ച പ്രതിസന്ധിയെ നേരിടാൻ ശനിയാഴ്ച വൈകുന്നേരം സർക്കാർ 12.1 ബില്യണ്‍ റിയാസ് (2.34 ബില്യണ്‍ ഡോളർ) അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *