ബീഹാര്‍ സ്വതന്ത്ര എം.എല്‍.എ യുടെ വീട്ടില്‍ നിന്ന് എ.കെ 47 തോക്ക് പിടിച്ചെടുത്തു

പാറ്റ്ന:​ ബീഹാര്‍ മൊകമയിലെ സ്വതന്ത്ര എം.എല്‍.എ ആനന്ദ് കുമാര്‍ സിംഗിന്‍റെ വീട്ടില്‍ നിന്ന് എ.കെ 47 നിറതോക്ക് പിടിച്ചെടുത്തു. വെള്ളിയാഴ്ച നടത്തിയ റെയിഡിലാണ് പാറ്റ്ന പൊലീസ് തോക്ക് കണ്ടെത്തിയത്. ആനന്ദ് സിംഗിന്‍റെ വീട്ടിലെത്തി പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഈ സമയം എം.എല്‍.എ വീട്ടിലില്ലായിരുന്നു.

‘എം.എല്‍.എയുടെ വീട്ടില്‍ ആയുധങ്ങളും വെടിയുണ്ടകളുമൊക്കെ കണ്ടെത്തിയതിനെത്തുടന്ന് ഞങ്ങള്‍ ബോംബ് സ്ക്വാഡിനെ വിവരമറിയിച്ചു. റെയ്ഡ് മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. മജിസ്ട്രേറ്റിറ്റിന്‍റെയും വീട് നോക്കി നടത്തുന്നയാളുടെയും സാന്നിധ്യത്തിലായിരുന്നു റെയ്ഡ്. ഇതിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. അന്വേഷണം പുരോഗമിക്കുകയാണ് റൂറല്‍ എസ്.പി കാന്തേഷ് കുമാര്‍ മിശ്ര പറഞ്ഞു.

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം സിംഗ് നിഷേധിച്ചു. തന്‍റെ ഭാര്യ ജെഡിയു നേതാവിനെതിരെ മത്സരിച്ചതിലുള്ള പ്രതികാരമാണ് ഈ നടപടിയെന്നും ഇയാള്‍ ആരോപിച്ചു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *