ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗ്

ബിഹാറിലെ 49 നിയമസഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ തവണ രേഖപ്പെടുത്തിയ പോളിംഗ് ശതമാനത്തെക്കാള്‍ 6.15 ശതമാനത്തിന്റെ വര്‍ധന ഇത്തവണയുണ്ടായി. വൈകുന്നേരം അഞ്ചര വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണു കണക്കുകള്‍ തയാറാക്കിയിരിക്കുന്നത്. ഇതില്‍ 59.5 ശതമാനം സ്ത്രീകളും 54.5 ശതമാനം പുരുഷന്‍മാരുമാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്.



Sharing is Caring