ബിലാസ്പൂർ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 11 ആയി, 20 പേർക്ക് പരുക്ക്

ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി റെയിൽവേ. 20 പേർക്ക് പരുക്കേറ്റു. ഉന്നത റയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. ട്രാക്കുകൾ പുനസ്ഥാപിക്കാൻ ശ്രമം തുടരുന്നു.


ഇന്നുച്ചയോടെ ട്രാക്കുകൾ പുനസ്ഥാപിക്കാൻ ആകുമെന്ന് റെയിൽവേ അറിയിച്ചു. കോർബയിൽ നിന്നും ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ, ഗുഡ്സ് ട്രെയിനിന്റ പിറകിൽ ഇടിച്ചു കയറുകയായിരുന്നു.അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.


ബിലാസ്പൂർ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും, നിസാര പരിക്കേറ്റ യാത്രക്കാർക്ക് 1 ലക്ഷം രൂപയും റയിൽവേ സഹായധനം പ്രഖ്യാപിച്ചിരുന്നു.


Sharing is Caring