
തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും യു.ഡി.എഫ്. ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും. ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ സമവായത്തിലെത്താന്‍ പറ്റാത്തതിനെ തുടര്‍ന്നാണ് വിഷയം ആദ്യം മുന്നണിയില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. ഘടകകക്ഷികളുടെ അഭിപ്രായം അറിഞ്ഞ ശേഷം അന്തിമ തീരുമാനത്തിലെത്താമെന്നാണ് കോണ്‍ഗ്രസ് തീരുമാനം.
