
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ശ്രീലങ്കക്ക് മിന്നും വിജയം. ഇന്നലെ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 77 റണ്‍സിനായിരുന്നു ലങ്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 244 റണ്‍സ് നേടിയെങ്കിലും 49.2 ഓവറില്‍ എല്ലാവരും പുറത്തായി. 123 പന്തില്‍ നിന്ന് 106 റണ്‍സ് നേടിയ ചരിത് അസലങ്കയാണ് ഇന്നിംഗ്‌സിലെ താരം. ആറ് ബൗണ്ടറികളും നാല് സിക്‌സറുകളും പായിച്ച് ശ്രീലങ്കയെ മികച്ച സ്‌കോറിലെത്തിക്കുന്നതില്‍ നെടുനായകത്വം വഹിച്ച താരമായിരുന്നു അസലങ്ക. ഒപ്പം 45 റണ്‍സ് നേടി കുശാല്‍ മെന്‍ഡിസും മികച്ച പിന്തുണ നല്‍കി.
ശ്രീലങ്കക്കായി വനിന്ദു ഹസറങ്ക നാലും കമിന്ദു മെന്‍ഡിസ് മൂന്നും വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ തുടക്കത്തില്‍ തന്നെ ലങ്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 35.5 ഓവറില്‍ വെറും 167 റണ്‍സിന് കടുവകള്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റുമായി ടസ്‌കിന്‍ അഹമ്മദും മൂന്ന് വിക്കറ്റ് നേടി തന്‍സിം ഹസന്‍ സാക്കിബും ബംഗ്ലാദേശ് നിരയില്‍ മികവ് കാട്ടിയപ്പോള്‍ അവരുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇതേ ടീം ഫോം നിലനിര്‍ത്താനായില്ല. 61 പന്തുകളില്‍ നിന്ന് 62 റണ്‍സെടുത്തെ തന്‍സിദ് ഹസനും 64 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്ത ജെയ്കര്‍ അലിയുമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ച്ചവെച്ചത്.

