ഫിലിപ്പീൻസില്‍ കനത്ത നാശം വിതച്ച്‌ കല്‍മേഗി ചുഴലിക്കാറ്റ്; 85 മരണം

മദ്ധ്യ ഫിലിപ്പീൻസില്‍ കനത്ത നാശം വിതച്ച്‌ കല്‍മേഗി ചുഴലിക്കാറ്റ്. ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മറ്റ് അപകടങ്ങളിലുമായി 85 പേർ മരിച്ചു.രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്റർ തകർന്ന് മരിച്ച 6 സൈനികരും ഇതില്‍ ഉള്‍പ്പെടുന്നു. 75 പേരെ കാണാതായി. നിരവധി വീടുകള്‍ തകർന്നു. വൈദ്യുതി വിതരണം താറുമാറായി.


സെബു പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. ചൊവ്വാഴ്ചയാണ് കല്‍മേഗി ഫിലിപ്പീൻസ് തീരംതൊട്ടത്. 4 ലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. ഫിലിപ്പീൻസ് വിട്ട കല്‍മേഗി ദക്ഷിണ ചൈനാക്കടലിന് മുകളില്‍ വച്ച്‌ വീണ്ടും ശക്തിയാർജ്ജിച്ച്‌ വിയറ്റ്നാം ലക്ഷ്യമാക്കി നീങ്ങുകയാണ്.



Sharing is Caring