ഫിഫാ ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ക്രൊയേഷ്യ. ഏഴംഗ സ്റ്റാന്‍ഡ് ബൈ താരങ്ങളെയും കോച്ച് സ്ലാട്‌കോ ദാലിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.2018 ലോകകപ്പില്‍ റണ്ണറപ്പും 2022ല്‍ മൂന്നാം സ്ഥാനക്കാരുമാണ് ക്രൊയേഷ്യ. ഇക്കുറി ഹാട്രിക് സെമി യോഗ്യതയാണ് ലൂക്കയും സംഘവും ലക്ഷ്യമിടുന്നത്. ജൂണ്‍ 17ന് യൂറോപ്പിലെ പ്രബല ശക്തികളായ ഇംഗ്ലണ്ടുമായാണ് ക്രൊയേഷ്യയുടെ ലോകകപ്പിലെ ആദ്യ സൂപ്പര്‍ ക്ലാഷ്.
ഗ്രൂപ്പ് ‘എല്ലില്‍’ 24ന് പനാമയേയും 27ന് ഘാനയേയും ക്രൊയേഷ്യ നേരിടും.അഞ്ചാം ലോകകപ്പിന് ഒരുങ്ങുന്ന നാല്‍പ്പതുകാരന്‍ ലൂക്കാ മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ ക്യാപ്റ്റന്‍. പരിചയസമ്പന്നരും യുവതാരങ്ങളും ഒത്തു ചേര്‍ന്ന ടീമാണ് ക്രൊയേഷ്യയുടേത്. മോഡ്രിച്ചിനെ കൂടാതെ യോസ്‌കോ ഗ്വാര്‍ഡിയോള്‍, ജോസിപ് സ്റ്റാനിസിച്ച്, മാറ്റിയോ കൊവാസിച്ച്, ഇവാന്‍ പെരിസിച്ച് തുടങ്ങിയ പ്രധാന താരങ്ങളെല്ലാമുണ്ട്. മധ്യനിരക്കാരന്‍ ലൊവ്‌റോ മയെറിന് ഇത്തവണ ടീമില്‍ ഇടംപിടിക്കാനായില്ല.

ജര്‍മ്മന്‍ ബുണ്ടസ്ലിഗിലെ അഞ്ച് താരങ്ങളാണ് ഇക്കുറി ക്രൊയേഷ്യയുടെ സ്‌ക്വാഡില്‍ ഇടം പിടിച്ചിരിക്കുന്നത്. . ജോസിപ് സ്റ്റാനിസിച്ച് , ലൂക്കാ വുസ്‌കോവിച്ച് , ക്രിസ്റ്റിജന്‍ ജാക്കിച്ച് , ആന്ദ്രെ ക്രാമാരിച്ച് , ഇഗോര്‍ മാറ്റാനോവിച്ച് എന്നിവരാണ് ഈ താരങ്ങള്‍. ബയേണ്‍ മ്യൂണിക്ക് ഡിഫന്‍ഡറായ ജോസിപ് സ്റ്റാനിസിച്ച് ആണ് കൂട്ടത്തില്‍ പ്രമുഖന്‍. സീസണില്‍ ലീഗ് ചാംപ്യന്മാരായ ബയേണിന് വേണ്ടി 26 മല്‍സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്.
ടീം ഗോള്‍കീപ്പര്‍മാര്‍:
ഡൊമിനിക് ലിവകോവിച്ച്, ഡൊമിനിക് കൊട്ടാര്‍സ്‌കി, ഐവര്‍ പാണ്ഡൂര്‍.ഡിഫന്‍ഡര്‍മാര്‍: ജോസ്‌കോ ഗ്വാര്‍ഡിയോള്‍, ഡുജെ അലെറ്റ-കാര്‍, ജോസിപ് സുട്ടാലോ, ജോസിപ് സ്റ്റാനിസിച്ച് , മാരിന്‍ പോങ്ഗ്രാസിച്ച്, മാര്‍ട്ടിന്‍ എര്‍ലിക്, ലൂക്കാ വുസ്‌കോവിച്ച് .മിഡ് ഫീല്‍ഡര്‍മാര്‍: ലൂക്കാ മോഡ്രിച്ച്, മാറ്റിയോ കോവാസിച്, മരിയോ പസാലിക്, നിക്കോള വ്‌ളാസിച്, ലൂക്കാ സൂചിച്ച്, മാര്‍ട്ടിന്‍ ബടുറിന, ക്രിസ്റ്റിജന്‍ ജാക്കിച്ച് , പീറ്റര്‍ സുചിച്ച്, നിക്കോള മോറോ, ടോണി ഫ്രൂക്ക്.സ്ട്രൈക്കര്‍മാര്‍: ഇവാന്‍ പെരിസിച്ച്, ആന്ദ്രെ ക്രമാരിച്ച് , ആന്റെ ബുഡിമിര്‍, മാര്‍ക്കോ പസാലിച്ച്, പീറ്റര്‍ മൂസ, ഇഗോര്‍ മാറ്റാനോവിച്ച്.











