പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം


modhi 1

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ജോർദാനിൽ ആണ് പ്രധാനമന്ത്രിയുടെ ആദ്യം സന്ദർശനം. ജോർദാൻ രാജാവ് അബ്ദുള്ള ബിൽ അൽ ഹുസൈനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.


ഇന്ത്യയും ജോർദാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി മോദി ജോർദാനിലേക്കുള്ള ആദ്യ പൂർണ്ണ ഉഭയകക്ഷി സന്ദർശനമാണിത്. 2018 ഫെബ്രുവരിയിൽ പലസ്തീനിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി മോദി ജോർദാൻ വഴി സഞ്ചരിച്ചിരുന്നു. ജോർദാനിലെത്തുന്നു പ്രധാനമന്ത്രി മോദി ഇന്ത്യൻ സമൂഹവുമായി സംവദിക്കും.തുടർന്ന് എത്യോപ്യയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചർച്ചകളിൽ പങ്കെടുക്കും.

online news portal

എത്യോപ്യൻ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. 17, 18 തീയതികളിലാണ് ഒമാൻ സന്ദർശനം. പ്രധാനമന്ത്രിക്കൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഒമാനിൽ എത്തും. പ്രതിരോധം, വ്യാപാരം, കൃഷി, ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവെക്കും.



Sharing is Caring