പ്രധാനമന്ത്രിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: അസഹിഷ്ണുത വളരുന്നുവെന്ന് പറഞ്ഞ് എഴുത്തുകാരും സിനിമാക്കാരും പ്രധാനമന്ത്രിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ദേശീയ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയ പ്രമുഖ വ്യക്തികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് ഇക്കണോമിക് ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.രാജ്യത്ത് ഇതിനുമുമ്പും വലിയ വര്‍ഗീയ ലഹളകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ആരും അവാര്‍ഡുകള്‍ തിരികെ നല്‍കി പ്രതിഷേധിച്ചതായി കണ്ടിട്ടില്ല. എങ്കിലും ജനാധിപത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനു സര്‍ക്കാര്‍ തയ്യാറാണ്.’രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രധാനമന്ത്രിയാണ് ഉത്തരവാദിയെന്നു പറയുന്നത് ശരിയല്ല. ആഭ്യന്തരസുരക്ഷയുടെ ചുമതല ആഭ്യന്തരമന്ത്രിയായ എനിക്കാണ്. വിമര്‍ശകര്‍ എന്നെയാണ് ഉന്നംവയ്‌ക്കേണ്ടത്. പ്രധാനമന്ത്രി ഒരു വ്യക്തിയല്ല, മറിച്ച് സ്ഥാപനമാണ്’, രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നുണ്ടെങ്കില്‍ എഴുത്തുകാര്‍ക്ക് അതിനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടാവുന്നതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു.



Sharing is Caring