
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ ഒരുക്കിയ പൊലീസ് സുരക്ഷയുടെ വിവരങ്ങള്‍ ചോര്‍ന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.ഏറ്റവും ഗുരുതരമായ സംഭവമായിട്ടാണ് ഇതിനെ കാണേണ്ടത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടിയെടുക്കണം. എങ്ങനെ ചോര്‍ന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന മുഖ്യമന്ത്രി വ്യക്തമാക്കണം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിലെന്നും വി. മുരളീധരന്‍ പറഞ്ഞു.

”ആഭ്യന്തര വകുപ്പിന്റെ അങ്ങേയറ്റത്തെ വീഴ്ചയാണ്. ഏറ്റവും ഗുരുതരമായ സംഭവമായിട്ടാണ് ഇതിനെ കാണേണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടിയെടുക്കണം. എങ്ങനെ ചോര്‍ന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന മുഖ്യമന്ത്രി വ്യക്തമാക്കണം. കാരണം അദ്ദേഹമാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്നത്. അദ്ദേഹം ജനങ്ങളോട് വിശദീകരിക്കണം.
രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷ, ഉറപ്പുവരുത്താനുള്ള നടപടികള്‍ അത് രഹസ്യമാക്കി വെക്കാന്‍ പോലും കഴിയാത്ത ഒരു സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് എന്നുള്ളത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. അതിനര്‍ത്ഥം കേരളത്തിന്റെ ആഭ്യന്തരവകുപ്പ് അങ്ങേയറ്റം കുത്തഴിഞ്ഞ അവസ്ഥയിലാണ് എന്നതാണ്.” വി മുരളീധരന്‍ വ്യക്തമാക്കി.
