പ്രഥമ ദൃഷ്ട്യ കുറ്റക്കാർ’ സെപ്റ്റംമ്പർ 11 മുതൽ തിയേറ്ററുകളിൽ


Screenshot 2026 08 04 16 15 37 74 680d03679600f7af0b4c700c6b270fe7

Athulya gopi


ഇപ്പോഴിതാ സിനിമ പ്രേക്ഷകരെ ആകാംക്ഷയിലാക്കി പാർവതി തിരുവോത്ത് കരിയറിലെ തന്നെ ആദ്യത്തെ പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമായ പ്രഥമ ദൃശ്യട്യ കുറ്റക്കാർ സെപ്റ്റംബർ 11 ന് തിയറ്ററുകളിലേക്ക് എത്തുന്നു.11 ഐക്കൺ ഫിലിംസിന്റെ ബാനറിൽ അർജുൻ സെൽവേ നിർമ്മിച്ച് ഷെഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ റിയലിസ്റ്റിക് ത്രില്ലർ ജോണറിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്.വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

വ്യത്യസ്തമായ പ്രമേയവും ശക്തമായ താരനിരയും പാർവതി തിരുവോത്തിന്റെ ആദ്യ പോലീസ് വേഷവും കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ പ്രേക്ഷകർക്ക് ഒരു മികച്ച ത്രില്ലർ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.



Sharing is Caring