പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം: LDF കണ്‍വീനര്‍ ഔദ്യോഗിക തീരുമാനം അറിയിക്കും വരെ കാത്തിരിക്കും: ബിനോയ് വിശ്വം


binoy viswam

ഉപനേതൃ പദവി സംബന്ധിച്ച് കടുത്ത തീരുമാനങ്ങളിലേക്ക് സിപിഐ ഉടന്‍ പോകില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഔദ്യോഗിക തീരുമാനം അറിയിക്കും വരെ കാത്തിരിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ ഡല്‍ഹി യോഗത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം അവസാനിച്ചു. എന്നാല്‍ നിലപാടില്‍ മാറ്റം ഇല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.




Sharing is Caring