പൊലിഞ്ഞത് ഒമ്പത് ജീവനുകള്‍; വിശ്വസിക്കാനാവാതെ മലപ്പുറം പാങ് ഗ്രാമം


online news portal

പാങ് നിവാസികളെ നടുക്കി വാല്‍പ്പാറയിലെ വാഹനാപകടം. ഇവിടുത്തെ പള്ളിപറമ്പ് ജി എല്‍ പി സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയ അധ്യാപകരും ജീവനക്കാരും ഇവരില്‍ ചിലരുടെ കുട്ടികളും അടങ്ങുന്ന സംഘം അപകടത്തില്‍പ്പെട്ട് ഒമ്പത് ജീവനുകള്‍ പൊലിഞ്ഞെന്ന വാര്‍ത്ത അവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല.


സ്‌കൂള്‍ അവധിക്കാല ആഘോഷത്തിന്റെ ഭാഗമായാണ് 16 പേരടങ്ങുന്ന സംഘം വാല്‍പ്പാറയിലേക്ക് വിനോദയാത്ര പോയത്. ഇന്ന് രാവിലെയാണ് ഇവര്‍ ടെമ്പോ ട്രാവലറില്‍ അതിരപ്പിള്ളി വഴി വാല്‍പ്പാറയിലേക്ക് തിരിച്ചത്. ചെങ്ങോട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഫാസിതായിരുന്നു വാഹനത്തിന്റെ ഡ്രൈവര്‍. അതിരപ്പിള്ളിയിലെ സന്ദര്‍ശനം കഴിഞ്ഞ ശേഷമാണ് സംഘം മലക്കപ്പാറ വഴി വാല്‍പ്പാറയിലെത്തിയത്. തുടര്‍ന്ന് വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

online news portal

വൈകീട്ട് അഞ്ചേകാലിനും അഞ്ചരയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. ചുരമിറങ്ങുന്നതിനിടെ 13-ാം ഹെയര്‍പിന്‍ വളവില്‍വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും തുടര്‍ന്ന് ഒമ്പതാം വളവിലേക്ക് വാഹനം വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു

പള്ളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകര്‍ മാത്രമല്ല, ഇവരുടെ സുഹൃത്തുക്കളായ മറ്റു ചില അധ്യാപകരും യാത്രാ സംഘത്തിലുണ്ടായിരുന്നതായും സൂചനയുണ്ട്. വിനോദയാത്രക്കിടെ അധ്യാപകര്‍ അതിരപ്പിള്ളിയില്‍ നിന്ന് പകര്‍ത്തിയ ചിത്രവും പുറത്തുവന്നിട്ടുണ്ട്.



Sharing is Caring