
പൈപ്പിടാനായി എടുത്ത കുഴിയില്‍ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. ബംഗളൂരുവിലെ മഗഡിയിലെ ഗൊല്ലറഹട്ടിക്ക് സമീപമാണ് സംഭവം.
ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവേജ് ബോര്‍ഡ് (ബിഡബ്ല്യുഎസ്എസ്ബി) ജല വിതരണത്തിനായി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ എടുത്ത കുഴിയിലാണ് കുട്ടി വീണത്.

അധികൃതര്‍ സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തതും സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ചതുമാണ് ദാരുണമായ സംഭവത്തിന് ഇടയാക്കിയത്.
സംഭവത്തില്‍ കരാറുകാരനും ബംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരേ പോലീസ് കേസെടുത്തു.
