പേരാമ്പ്രയിലെ സംഘര്‍ഷം:ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്; പോലീസിനെ ആക്രമിച്ചെന്ന് എഫ്‌ഐആര്‍

കോഴിക്കോട് പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നീ നേതാക്കള്‍ ഉള്‍പ്പെടെ 692 പേര്‍ക്കെതിരെയാണ് കേസ്.എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേര്‍ക്കെതിരെയാണ് കേസ്. പോലീസിനെ ആക്രമിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്. ന്യായ വിരോധമായി സംഘം ചേര്‍ന്നു, വഴി, വാഹന ഗതാഗതം തടസപ്പെടുത്തി തുടങ്ങിയവക്കാണ് കേസെടുത്തത്.


പോലീസ് നടപടിയില്‍ ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിന് പൊട്ടലുണ്ടാവുകയും അടിയന്തരമായി ശസ്ത്രക്രിയയ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത വിവരം പുറത്തുവരുന്നത്. ഷാഫി പറമ്പില്‍ എംപിയെ പോലീസ് മര്‍ദിച്ചതില്‍ ഇന്നും സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട് മൂന്നുമണിക്ക് പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധസംഗമം നടത്തും. കെസി വേണുഗോപാല്‍ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും.



Sharing is Caring