
പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയില്‍ കരിമരുന്നു പ്രകടനങ്ങള്‍ രാത്രി 9 മണിക്ക് ആരംഭിക്കും.
സൗദി അറേബ്യയിലെ 13 നഗരങ്ങള്‍ കരിമരുന്നു പ്രകടനങ്ങള്‍ക്കായി സജ്ജമാക്കി ജനറല്‍ അതോറിറ്റി ഫോര്‍ എന്റര്‍ടൈന്‍മെന്റ്. കരിമരുന്നു പ്രകടനങ്ങള്‍ രാത്രി ഒന്‍പതു മണിക്ക് ആരംഭിക്കും.

റിയാദിലെ ബൊളിവാര്‍ഡ് റിയാദ് സിറ്റിയിലും അബഹയില്‍ അല്‍ സഫ പാര്‍ക്കിലും ജിദ്ദ ആര്‍ട്ട് പ്രൊമെനേഡിലും കരിമരുന്നു പ്രകടനം നടക്കും. പെരുന്നാളിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളിലെ ഡ്രോണ്‍ ഷോകള്‍ ഉള്‍പ്പടെ ഇതു മൂന്നുദിവസം നീണ്ടുനില്‍ക്കും.
