പെട്രോള്‍ പമ്പ് സമരം ആരംഭിച്ചു

download (4)കൊച്ചി: ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ആന്‍ഡ് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ധന ബഹിഷ്‌കരണ ദിനാചരണം തുടങ്ങി. തിങ്കളാഴ്ച രാത്രി 12 വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടാണ് സമരം.


പുതിയ പമ്പുകള്‍ക്കു വേണ്ടി നല്‍കിയിട്ടുള്ള അനുമതി പത്രങ്ങള്‍ എണ്ണക്കമ്പനികള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെ പതിനൊന്നിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പെട്രോള്‍ പമ്പ് ഉടമകളുടെ വിവിധ സംഘടനകള്‍ സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.


പെട്രോള്‍ പമ്പുകളിലെ വില്‍പന അനുസരിച്ച് പമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വാടക വര്‍ദ്ധിപ്പിയ്ക്കുക, ലാഭകരമല്ലാത്ത പമ്പുകളുടെ വസ്തുവകകള്‍ ഉപാധികളില്ലാതെ തിരിച്ചേല്‍പിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും പെട്രോള്‍ പമ്പ് ഉടമകള്‍ ഉന്നയിക്കുന്നുണ്ട്.


Sharing is Caring