പെട്രോളിനും ഡീസലിനും 60 പൈസവീതം കൂട്ടി

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും എണ്ണക്കമ്പനികൾ അറുപത് പൈസവീതം വില കൂട്ടി. 83 ദിവസത്തെ ലോക്ഡൗൺ കാലയളവിനുശേഷമാണ് വിലവർധന. ലോക്ഡൗൺ കാലയളവിൽ നിർത്തിെവച്ച പ്രതിദിനവിലനിലവാരം നിശ്ചയിക്കൽ നടപടി എണ്ണക്കമ്പനികൾ പുനരാരംഭിച്ചതിനെത്തുടർന്നാണ് വർധന ഏർപ്പെടുത്തിയിരിക്കുന്നത്.പുതുക്കിയ വില നിലവാരം: ന്യൂഡൽഹി: പെട്രോൾ: 71.86 രൂപ, ഡീസൽ: 69.99 രൂപ, മുംബൈ: പെട്രോൾ: 78.91, ഡീസൽ: 68.79, ചെന്നൈ: പെട്രോൾ : 76.07, ഡീസൽ : 68.74.,ബെംഗളൂരു: പെട്രോൾ: 74.18, ഡീസൽ: 66.54 രൂപ.

You may also like ....

Leave a Reply

Your email address will not be published.