പെട്ടി വിഷയം; കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണം: എം സ്വരാജ്

പെട്ടി വിഷയം നാടകം എന്ന ആവർത്തിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നാടിനെയോ ജനങ്ങളെയോ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാത്തവരാണ് യുഡിഎഫ്. കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണം.

നിലമ്പൂരിലേക്ക് എല്ലാ നേതാക്കളും വരട്ടെ. പ്രിയങ്ക ഗാന്ധിയെ നിലമ്പൂരുകാർക്ക് കാണാനുള്ള ഒരു അവസരം ഒക്കെ ഉണ്ടാകട്ടെ. അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു. മുസ്ലിം ലീഗ് പാകിസ്താൻ അനുകൂലികൾ എന്ന സംഘപരിവാർ പ്രചാരണത്തെ പ്രതിരോധിച്ച ആളാണ് ഞാൻ.എന്നാൽ ജമാഅത്തെ ഇസ്ലാമിക സംബന്ധിച്ചിടത്തോളം പൊതു സമൂഹത്തിൽ നിൽക്കുന്നത് മതരാഷ്ട്ര വാദികളാണ് എന്നതാണ്.

ആരെയും പാകിസ്താൻ അനുകൂലികളായി ചിത്രീകരിക്കുന്ന സമീപനം ഇടതുപക്ഷത്തു നിന്നുണ്ടായിട്ടില്ല.ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രസ്താവന.ഇതിനെതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസയച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *