പെരിയ: എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍-പെരിയയില്‍ നിര്‍മ്മിച്ച ഹോമിയോ ഡിസ്‌പെന്‍സറി മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. ദുരിതബാധിതര്‍ക്ക്് സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തില്ല. ദുരിതബാധിത പഞ്ചായത്തുകളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കും മുന്തിയ പരിഗണനയാണ് ഗവണ്‍മെന്റ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ആയംപാറയില്‍ നടന്ന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയംപാറ ജി യു പി സ്‌ക്കൂളിന് നിര്‍മ്മിച്ച കെട്ടിടം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ ജാസ്മിന്‍, പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗംഗാധരന്‍ നായര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി രാജന്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിമല കുഞ്ഞിക്കണ്ണന്‍, പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗംഗാധരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി രാജന്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിമല കുഞ്ഞിക്കണ്ണന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ ടി പി കരീം, കരീം കുണിയ, ഷൈലജ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ടി രാമകൃഷ്ണന്‍, പി കൃഷ്ണന്‍, കുഞ്ഞിരാമന്‍ മാരാംവളപ്പില്‍, ഡോ.ജയശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു.
FLASHNEWS