പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു.പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്‌റെയാണ് ചോദ്യം ചെയ്തത്. ദുബൈയില്‍ വെച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് ചോദ്യം ചെയ്യല്‍.പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിവിന്‍ പോളിയുടെ പരാതിയില്‍ നടന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താന്‍ കൊച്ചിയില്‍ തന്നെയുണ്ടായിരുന്നുവെന്നതിന്റെ രേഖകളും നടന്‍ അന്വേഷണസംഘത്തിന് കൈമാറി. ഇക്കാര്യം നേരത്തെ സംവിധായകന്‍ വിനീത് ശ്രീനിവാസനും വെളിപ്പെടുത്തിയിരുന്നു. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന സമയങ്ങളില്‍ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയുടെ കൊച്ചിയിലെ സെറ്റിലായിരുന്നു നിവിനെന്നാണ് വിനീത് ശ്രീനിവാസന്‍ അറിയിച്ചത്.