പി വി അൻവർ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കണോയെന്നത് ചിന്തിക്കേണ്ടതുണ്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
‘പി വി അൻവർ ചെറിയ മീനല്ല. വെട്ടിപ്പും തട്ടിപ്പും നടത്തിയ അൻവറിന്റെ വാക്കുകള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
കള്ളക്കടത്ത് സംഘത്തിലെ സ്വത്ത് വിഭജന തർക്കത്തിന്റെ ബാക്കിയാണ് ഇപ്പോള്‍ കാണുന്നത്. വിഷയങ്ങളില്‍ കേന്ദ്ര ഏജൻസികള്‍ അന്വേഷണം നടത്തണം. സത്യം പുറത്ത് വരട്ടെ. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടാനുള്ള വലിയ വിജയം തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്.
അൻവറിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിയും ഞാനും പരാതി നല്‍കിയിട്ടുണ്ട്. അൻവറിനെ ബിജെപി സ്വാഗതം ചെയ്യുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല’- ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.