പി വി അൻവറിനെതിരെ വീണ്ടും വിമർശനവുമായി സിപിഐഎം. അൻവർ സിപിഐഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അൻവറിന് സ്ഥാപിത താൽപര്യമെന്നും സെക്രട്ടറി ആരോപിച്ചു. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ഗോവിന്ദന്റെ വിമർശനം.
അൻവർ ഉന്നയിച്ചതിൽ ചിലത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. സാമാന്യ മര്യാദ പാലിക്കാതെയാണ് പരസ്യപ്രസ്താവന നടത്തിയത്. പാർട്ടിക്കും, മുഖ്യമന്ത്രിക്കും, ഇടതുപക്ഷത്തിനും, എതിരെ നീങ്ങുകയാണ് അദ്ദേഹം.
ഇതിലൂടെയൊന്നും പാർട്ടിയേയും സർക്കാരിനെയും തകർക്കാൻ ആവില്ലെന്നും സെക്രട്ടറി ലേഖനത്തിൽ പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയ ലേഖനത്തിന്റെ അവസാന ഭാഗത്താണ് അൻവറിനെതിരായ വിമർശനം സെക്രട്ടറി എഴുതിയത്.