പി.ടി 7 ഭീതിവിതച്ച ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി

.ടി 7 ഭീതിവിതച്ച ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി. മായാപുരത്തെ ക്വാറിയുടെ സംരക്ഷണഭിത്തി ആനക്കൂട്ടം തകര്‍ത്തു.അഗളി സ്വദേശിയുടെ കൃഷിയിടത്തിലും ആനക്കൂട്ടമെത്തി. വരക്കുളം ഭാഗത്ത് കുറച്ചുദിവസങ്ങളായി നിലയുറപ്പിച്ച ആനക്കൂട്ടമാണ് ജനവാസമേഖലയിലിറങ്ങിയതെന്ന് വനംവകുപ്പ് അറിയിച്ചു.

നേരത്തെ ധോണിയെ വിറപ്പിച്ച പി.ടി 7 എന്ന കൊമ്ബന്‍ പിടിയിലായിരുന്നു. പാലക്കാട് ജില്ലയിലെ മലമ്ബുഴ, മുണ്ടൂര്‍, ധോണി മേഖലയില്‍ രണ്ട് വര്‍ഷത്തിലേറെയായി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ നേതൃത്വത്തിന്റെ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചാണ് ആനയെ കൂട്ടിലാക്കിയത്. വനംവകുപ്പിന്റെ കൂട്ടിലുള്ള പി.ടി 7 കുങ്കിയാന ആകാനുള്ള പരിശീലനത്തിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *