‘പിണറായിക്കും റിയാസിനും എതിരെ ED കള്ളകഥ തയ്യാറാക്കി കേസ് എടുക്കുന്നു; പാർട്ടി ഒറ്റക്കെട്ടായി നേരിടും’; എംവി ​ഗോവിന്ദൻ


online news portal

 സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം നേതാവ് മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കാനുള്ള ഇഡി നീക്കത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളകഥ തയ്യാറാക്കി കേസ് എടുക്കുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി. പാർട്ടിക്കെതിരെ വലിയ കടന്നാക്രമണം ശക്തമാകുന്നു.പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് എംവി ​ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.


കള്ള കഥകൾ കേരളം അംഗീകരിക്കില്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഇഡി നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദേഹം വ്യക്തമാക്കി. പാർട്ടി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് മുന്നോട്ട് പോയിട്ടുള്ളത്. അത് പോലെ തന്നെ മുന്നോട്ടു പോകുമെന്ന് അദേഹം കൂട്ടിച്ചേർത്തു. ഇഡിയുടെ കാര്യത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്ന് എംവി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. എന്ത് കൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചവരാണ് അവർ. ബിജെപിയുമായി ഒരു ഡീൽ രൂപപ്പെടുന്നു എന്നാണ് അറിയേണ്ടതെന്ന് എംവി​ ​ഗോവിന്ദൻ പറഞ്ഞു.




Sharing is Caring