സഖി കേന്ദ്രത്തിൽ നിന്ന് കാണാതായ മുഴുവൻ പെൺകുട്ടികളെയും കണ്ടെത്തി. മൂന്ന് പേരെയാണ് സഖിയില്‍ നിന്ന് കാണാതായത്. 14കാരിയെ തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ നിന്നും 17 കാരിയെ മണ്ണാർക്കാടുനിന്നുമാണ് കണ്ടെത്തിയത്. ഒരു കുട്ടി നേരത്തെ സ്വന്തം വീട്ടിലെത്തിയിരുന്നു. കുട്ടികൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് കണ്ടെത്തിയ കുട്ടികൾ പൊലീസിനോട് പറഞ്ഞത്. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് രക്ഷപ്പെട്ട ശേഷം മൂവരും പിരിഞ്ഞത്. ഇക്കഴിഞ്ഞ 17ന് വൈകിട്ടാണ് പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സഖി കേന്ദ്രത്തിൽ നിന്ന് കുട്ടികളെ കാണാതായത്.