പാലക്കാട് മത്സരം ബി ജെ പിയുമായി; മുരളീധരനെ തള്ളി വി ഡി സതീശന്‍

പാലക്കാട് മത്സരം എല്‍ ഡി എഫും യു ഡി എഫും തമ്മിലാണെന്ന കെ മുരളീധരന്റെ പരാമര്‍ശത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫില്‍ കാര്യങ്ങള്‍ നടത്തുന്നത് താനാണ്. താന്‍ പറയുന്നതാണ് വസ്തുതയെന്നും സതീശന്‍ പ്രതികരിച്ചു.


പാലക്കാട്ട് ബി ജെ പിയും യു ഡി എഫും തമ്മിലാണ് മത്സരമെന്നും എല്‍ ഡി എഫ് മൂന്നാംസ്ഥാനത്തിനായാണ് മത്സരിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.



Sharing is Caring