പാലക്കാട് നടന്ന പാതിരാ റെയ്ഡ് വനിതാ കോൺഗ്രസ് നേതാക്കളെ മനഃപൂർവ്വം അപമാനിക്കാൻ; എംഎം ഹസ്സൻ

ഇന്നലെ പാലക്കാട് നടന്ന പാതിരാ റെയ്ഡ് വനിതാ കോൺഗ്രസ് നേതാക്കളെ മനഃപൂർവ്വം അപമാനിക്കാനായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ.വനിതാ പൊലിസ് എത്തിയപ്പോഴാണ് ഷാനിമോൾ ഉസ്മാൻ മുറിയിലെ വാതിൽ തുറന്നു കൊടുത്തിരുന്നത്. പാതിരാ പരിശോധനയ്ക്ക് പിന്നിൽ മന്ത്രി എംബി രാജേഷ് ആണെന്നും മന്ത്രി രാജിവെക്കണമെന്നും എംഎം ഹസ്സൻ കുറ്റപ്പെടുത്തി.വനിതാ നേതാക്കളെ അപമാനിച്ച പൊലിസുകാരെ സസ്പെൻഡ് ചെയ്യണം.പനപ്പായയിൽ നോട്ടുകെട്ടുകൾ കൊണ്ടുപോയ പാരമ്പര്യം കോൺഗ്രസിന്റേതല്ല. ഹേമ കമ്മിറ്റി പറഞ്ഞ കതകിൽ മുട്ടുന്ന ജോലി പിണറായി പൊലിസ് ഏറ്റെടുത്തു. പൊലീസ് എന്തുകൊണ്ട് പി കെ ശ്രീമതിയുടെ മുറി പരിശോധിച്ചില്ല?.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘത്തിൻ്റെ നിർദേശപ്രകാരമാണ് മന്ത്രി എം ബി രാജേഷ് പ്രവർത്തിക്കുന്നത്. ഇതാണ് പിണറായി പൊലീസിന്റെ ഇപ്പോഴത്തെ അവസ്ഥ. അർദ്ധരാത്രിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ നേതാക്കളുടെ മുറിയിലേക്ക് ചെന്ന്‌ മുട്ടുന്നതെന്തിനാണ് ഇത് നിസാരമായി കാണാൻ കഴിയുന്ന ഒന്നല്ല. പൊലീസ് ബിന്ദു കൃഷ്ണയുടെ മുറി തള്ളി തുറക്കുകയാണ് ഉണ്ടായത്. സംഭവം നടന്ന ഉടനെ അവിടേക്ക് എങ്ങിനെയാണ് കൃത്യ സമയത്ത് സിപിഎം -ബിജെപി പ്രവർത്തകർ എത്തിയത്. പരിശോധന ബിജെപി -സിപിഎം ഡീലാണെന്നും തികച്ചും ആസൂത്രിതമായ സംഭവമാണിതെന്നും എം എം ഹസ്സൻ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *