
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവുമെന്നു എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍.
തെറ്റായ വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങള്‍ ഇല്ല. ചെറിയ കാര്യങ്ങള്‍ പര്‍വതീകരിക്കുകയാണ്. ഇതിനെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേതൃത്വം ഒരുമിച്ച് തന്നെ നേരിടും. അക്കാര്യത്തില്‍ ആശയകുഴപ്പം ഇല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വി ഡി സതീശന്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ല. കെ സുധാകരനും വി ഡി സതീശനും പാര്‍ട്ടിക്ക് ഒരുപാട് സംഭാവനകള്‍ നല്‍കി. ഒരുമിച്ചാണ് ഇരുവരും തീരുമാനങ്ങള്‍ എടുക്കുന്നത്. കെ പി സി സി മിഷന്‍ 2025 തര്‍ക്ക വിവാദത്തില്‍, താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. സംഘടനാ പരമായ കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ താന്‍ ഉദ്ദ്യേശിക്കുന്നില്ലെന്നും പറഞ്ഞു.
