പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി. നാലുപേര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. നാലാം പ്രതി സബിന്‍ ലാല്‍, ആറാം പ്രതി സായൂജ്, എട്ടാം പ്രതി ഷിജില്‍, പതിനൊന്നാം പ്രതി അക്ഷയ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മൂന്നിലധികം കേസുകളില്‍ പ്രതികളായതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ നിര്‍ദേശം നല്‍കിയത്.
പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ സായൂജിനും സബിന്‍ ലാലിനും കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കാപ്പ ചുമത്തിയതിനാല്‍ ഇരുവര്‍ക്കും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല.